കുറ്റിയാടിയിലും കുടിവെള്ളക്ഷാമം രൂക്ഷമായി

Tuesday 25 April 2017 10:04 pm IST

കുറ്റിയാടി: കടുത്ത വരള്‍ച്ചയില്‍ താഴ്ന്ന പ്രദേശങ്ങളിലെ കിണറുകളും ജലാശയങ്ങളും വറ്റി വരണ്ടതോടെ കുറ്റിയാടി മലയോരത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായി.മേഖലയിലെ തോടുകളും പുഴകളും മാര്‍ച്ച് മാസം മദ്ധ്യത്തോടെ ഏതാണ്ട് പൂര്‍ണ്ണ മായും വറ്റിക്കഴിഞ്ഞിരുന്നു.അപ്പോഴും താഴ്ന്ന പ്രദേശങ്ങളിലും പുഴയോരത്തും മറ്റുമുള്ളകിണറുകളില്‍ ആവശ്യത്തിന് വെള്ളം ലഭിച്ചിരുന്നു.വെയിലിന് കാഠിന്യം കൂടിയതോടെ ഇത്തരം കിണറുകളും വറ്റിതുടങ്ങിയതാണ് ജലക്ഷാമം രൂക്ഷമാക്കുന്നത്.ഹോട്ടലുകളിലും കൂള്‍ബാറുകളിലും ജലക്ഷാമം തുടങ്ങിയതോടെ പലതും അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്.പച്ചക്കറികള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ മിക്കതും ഉണങ്ങി. വാട്ടര്‍ അതോറിറ്റി ആഴ്ചയില്‍ രണ്ടും മൂന്നും ദിവസം കൂടുമ്പോഴാണ് വെള്ളം പമ്പ് ചെയ്യുന്നത്.ഇത് പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിക്കുന്ന കുടുംബങ്ങളെ ദുരിതത്തിലാക്കിയിട്ടുണ്ട്.ലോഡ്ജുകൡ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാൡകളും രൂക്ഷമായ ജലക്ഷാമമാണ് നേരിടുന്നത്. കുന്നിന്‍ പുറങ്ങളിലെ മിക്ക കുടുംബങ്ങളും കിലോ മീറ്ററുകള്‍ താണ്ടിയാണ് കുടിവെള്ളമെത്തിക്കുന്നത്. ജലക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ വെള്ള മെത്തിക്കുമെന്ന് പ്രാദേശിക ഭരണകൂടങ്ങള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല.ജലനിധി പദ്ധതി നടപ്പിലാക്കിയ പ്രദേശങ്ങളിലും സ്ഥിതി അതീവ ഗുരുതരമാണ്. പല പഞ്ചായത്തുകൡലെയും ജല നിധി പദ്ധതികള്‍ പാതി വഴിയില്‍ മുടങ്ങിയ നിലയിലാണ്.നിലവിലുള്ളവയാകട്ടെ ആഴ്ചയില്‍ ഒരു ദിവസമോ,രണ്ടാഴ്ച്ചകൂടുമ്പോഴോമാത്രമാണ് വെള്ളം പമ്പ് ചെയ്യുന്നത്.നിത്യേന ജോലിക്കുപോകുന്ന സ്ത്രീകളാണ് ജലക്ഷാമം കൊണ്ട് ഏറെ ദുരിതം പേറുന്നത്. ജോലി കഴിഞ്ഞ് വന്ന് വെള്ളത്തിനോടേണ്ട അവസ്ഥയിലാണ് ഇവര്‍.കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ വെള്ള മെത്തിക്കാന്‍ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.യി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.