ബിഎംഎസ് പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ കത്തിച്ചു

Tuesday 25 April 2017 10:05 pm IST

താമരശ്ശേരി: ബിഎംഎസ്സ് കൂടത്തായ് യൂണിറ്റ് പ്രസിഡണ്ട് രാജേഷ് കുമാറിന്റെ ഓട്ടോറിക്ഷക്ക് തീ വെച്ചു. രാത്രി ഓട്ടം നിര്‍ത്തി സമീപവാസിയായ പാറമ്മല്‍ ഹംസ മുസ്ല്യാര്‍ വീട്ടുമുറ്റത്ത് ഓട്ടോ നിര്‍ത്തിയിട്ടതായിരുന്നു. പുലര്‍ച്ചെ 4 മണിയ്ക്ക് മുസ്ല്യാര്‍ എഴുന്നേറ്റപ്പോഴാണ് ഓട്ടോ കത്തുന്നത് ശ്രദ്ധയില്‍ പെട്ടത്. തൊട്ടു മുമ്പ് റോഡിലൂടെ ഒരു ബൈക്ക് പോകുന്ന ശബ്ദം കേട്ടതായി അദ്ദേഹം പറഞ്ഞു. ഹംസ മുസ്ല്യാര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് അയല്‍ക്കാരും രാജേഷും ഓടിയെത്തി വെള്ളം ഒഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേയ്ക്കും പൂര്‍ണ്ണമായി കത്തിയമര്‍ന്നു. ഉണക്ക ചകിരിയും മണ്ണെണ്ണയും ഉപയോഗിച്ചാണ് തീ കൊടുത്തത്. രാജേഷിന്റെ ഓട്ടോ കത്തിച്ച സംഭവത്തില്‍ നാട്ടില്‍ പരക്കെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഓട്ടോ െ്രെഡവേഴ്‌സ് സംയുക്ത കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റി കുടത്തായ് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ബിഎംഎസ് പ്രവര്‍ത്തകന്‍ രാജേഷ്‌കുമാറിന്റെ ഓട്ടോറിക്ഷ കത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സംസ്ഥാന കൗണ്‍സില്‍ അംഗം ഗിരീഷ് തേവള്ളി, ബിജെപി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷാന്‍ കട്ടിപ്പാറ, ഒ.കെ. ഷാജി, കെ. വേലായുധന്‍, ശ്രീനിവാസന്‍, എം.എന്‍. പ്രമോദ്കുമാര്‍, വി. ദേവദാസ് കൂടത്തായി എന്നിവരും സഥലം സന്ദര്‍ശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.