റിലയന്‍സിന് ലാഭം 29,901 കോടി

Tuesday 25 April 2017 10:23 pm IST

മുംബൈ: കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന് 29,901 കോടി രൂപ ലാഭം. മുന്‍ വര്‍ഷത്തേക്കാള്‍ 18.8 ശതമാനം വര്‍ധന. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ കുതിപ്പാണ് നേട്ടമായത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തില്‍ 8,046 കോടി രൂപ ലാഭം നേടാനും കമ്പനിക്കായി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ അപേക്ഷിച്ച് 12.3 ശതമാനം വര്‍ധന. ഈ സമയത്തെ ആകെ വരുമാനം 92,889 കോടി രൂപ. കഴിഞ്ഞ വര്‍ഷമിത് 63,954 കോടി. ക്രൂഡ് ഓയില്‍ മേഖലയിലെ സാന്നിധ്യമാണ് റിലയന്‍സിന് തുണയായത്. ബാരല്‍ ഒന്നിന് 11.5 ഡോളര്‍ വരെ ഈ കാലയളവില്‍ വില ഉയര്‍ന്നു. പെട്രൊ കെമിക്കല്‍ മേഖലയിലും മുന്നേറ്റം. 26.4 ശതമാനമാണ് വര്‍ധന. 26,478 കോടി രൂപയുടെ ഇടപാട് നടന്നുവെന്ന് കമ്പനിയുടെ മുഖ്യ സാമ്പത്തിക ഉദ്യോഗസ്ഥരില്‍ ഒരാളായ വി. ശ്രീകാന്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം അവസാനം തുടങ്ങിയ ജിയോയും കമ്പനിയുടെ വളര്‍ച്ചയില്‍ മുഖ്യ പങ്കുവഹിച്ചു. മാര്‍ച്ച് അവസാനം വരെ 10.89 കോടി വരിക്കാരാണ് ജിയോയ്ക്കുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.