ന്യൂയോര്‍ക്ക്: വിമാനവും ഹെലിക്കോപ്ടറും ഒന്നുംവേണ്ട. ബസിലോ കാറിലോ പോകേണ്ടതില്ലാത്തതിനാല്‍ ഗതാഗതക്കുരുക്കും ഒരു പ്രശ്നമല്ല. ഒറ്റയ്ക്ക് ചുമ്മാ പറക്കാം. ഇതിനുള്ള യന്ത്രം വികസിപ്പിച്ചു. ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജിന്റെ സഹായത്തോെടയുളള സ്റ്റാര്‍ട്ടപ്പ് സംരംഭമായ കിറ്റി ഹോക്കാണ് യന്ത്രം വികസിപ്പിച്ചത്.
വൈദ്യുതി കൊണ്ട് പ്രവര്‍ത്തിക്കുന്ന തുറന്ന ചെറു വ്യോമയന്ത്രമാണിത്. വെള്ളത്തിലും കരയിലുമിറങ്ങും. ഒരാള്‍ക്ക് പറക്കാം. എട്ട് റോട്ടറുകളാണ് (പ്രൊപ്പല്ലറുകള്‍) ഇതിലുള്ളത്. പൈലറ്റ് ലൈസന്‍സ് വേണ്ട. പറക്കും ബൈക്കെന്ന് വേണമെങ്കില്‍ വിളിക്കാം.കരയില്‍ നിന്നും െവള്ളത്തില്‍ നിന്നും വെറുതേ പറന്നുയരും. അതുപോലെ ഇറങ്ങും. 25 മൈല്‍ വേഗതയുണ്ട്. 15 അടി ഉയരത്തില്‍ വരെ പറക്കാം. ഈ വര്‍ഷം ഒടുവില്‍ പറക്കും ബൈക്കിന്റെ വില്‍പ്പന തുടങ്ങും.വില പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: