കാഞ്ഞാര്‍: മേച്ചാല്‍-ഇലവീഴാപൂഞ്ചിറ റോഡിന്റെ ടാറിങ് ജോലികള്‍ നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. 3 കിലോമീറ്റര്‍ ദൂരമുള്ള റോഡിന്റെ ടാറിങ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്.
8 അടി വീതിയില്‍ ടാര്‍ ചെയ്യുവാന്‍ കാരാര്‍ എടുത്തു വെങ്കിലും ടാറിങ് നടത്തുന്ന പലയിടത്തും 6 അടി വീതി പോലുമില്ല. റോഡ് വിട്ട് വീതി ഒപ്പിക്കുവാന്‍ വേണ്ടി മണ്ണിന്റെ മുകളില്‍ ടാര്‍ ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ടാറിങ് തടയുകയായിരുന്നു. ടാറിങ് നടത്തിയ പലയിടത്തും ടാറിങ് കഴിഞ്ഞ ഉടന്‍ പൊളിഞ്ഞതും നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഗുണനിലവാരമില്ലാതെ ടാറിങ് നടത്തി ബില്ല് മാറിയെടുക്കുവാനുള്ള ശ്രമമാണ് കോണ്ട്രാക്ടര് ചെയ്യുന്നത്.
നിശ്ചിത വീതിയില്‍ ടാറിങ് ഗുണനിലവാരം ഉറപ്പ് വരുത്തി നടത്തിയാല്‍ മാത്രമേ ടാറിങ് അനുവദിക്കൂ എന്ന നിലപാടിലാണ് നാട്ടുകാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: