വര്‍ക്കല: ഇലകമണ്‍ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് നടപടിയില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ പഞ്ചായത്ത് കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയി. തോണിപ്പാറ വാര്‍ഡ് അംഗം ബിനു വി. തോണിപ്പാറ, ഊന്നിന്മൂട് വാര്‍ഡ് അംഗം രഞ്ജിനി സുരേഷ് എന്നിവരാണ് പഞ്ചായത്ത് കമ്മിറ്റി ബഹിഷ്ക്കരിച്ചത്.
പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ തോണിപ്പാറയും ഊന്നിന്മൂടും മാസങ്ങളായി കുടിവെള്ള ക്ഷാമത്തിലാണ്. ഇതിനെതിരെ നിരവധിതവണ പഞ്ചായത്ത് പ്രസിഡന്റിനോടും മറ്റ് അധികൃതരോടും പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
മാസങ്ങളായി ബിജെപിയുടെ നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടന്നുവരുന്നതാണ് ജനങ്ങള്‍ക്ക് ആശ്വാസം. ഈ രണ്ട് വാര്‍ഡുകളും ബിജെപിക്കനുകൂലമായതിനാല് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണ് പഞ്ചായത്ത് അധികൃതരെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കൂടിയായ ബിനു കുറ്റപ്പെടുത്തി. രാഷ്ട്രീയം മാറ്റിവച്ച് കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് പഞ്ചായത്തംഗങ്ങളും പഞ്ചായത്ത് പടിക്കല്‍ സത്യാഗ്രഹം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: