കൊച്ചി: ഇടപ്പള്ളി ബ്രഹ്മസ്ഥാനോത്സവത്തില് പങ്കെടുക്കാന്‍ കൊച്ചിയില്‍ എത്തിയ മാതാ അമൃതാനന്ദമയി ദേവിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നല്കി. ഇന്നലെ രാത്രി വിമാനത്താവളത്തില്‍ എത്തിയ അമ്മയെ വേദമന്ത്രോച്ചാരണത്തോടെ പൂര്‍ണ്ണകുംഭം നല്കി ഭക്തജനങ്ങള്‍ വരവേറ്റു.
മലേഷ്യ, സിംഗപ്പൂര്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ കഴിഞ്ഞ മൂന്നാഴ്ചക്കാലത്തെ പര്യടനത്തിന് ശേഷമാണ് അമ്മ കൊച്ചിയില്‍ എത്തിയത്. സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരിയുടെ നേതൃത്വത്തിലായിരുന്നു വിമാനത്താവളത്തില്‍ സ്വീകരണം. സ്വാമി അമൃത സ്വരൂപാനന്ദപുരി, സ്വാമി അമൃതാത്മാനന്ദപുരി, സ്വാമി രാമകൃഷ്ണാനന്ദപുരി, സ്വാമിനി കൃഷ്ണാമൃത പ്രാണാ തുടങ്ങിയവരും അമ്മയോടൊപ്പമുണ്ട്. ഇന്നും നാളെയുമാണ് ബ്രഹ്മസ്ഥാന ഉത്സവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: