പ്രതിപക്ഷ ബഹളം; നിയമസഭ രണ്ടാം ദിവസവും സ്തംഭിച്ചു

Wednesday 26 April 2017 11:38 am IST

തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ മന്ത്രി എം.എം.മണിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ ബഹളം ഉയര്‍ത്തിയതോടെ തുടര്‍ച്ചയായ രണ്ടാം ദിവസവും നിയമസഭ സ്തംഭിച്ചു. സഭാനടപടികള്‍ തുടരാനാവാതെ വന്നതോടെ സ്പീക്കര്‍ ഇന്നത്തേക്ക് സഭ പിരിയുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. മണിയുടെ രാജിയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ മന്ത്രിയെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നയത്തെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. അതേസമയം നിയമസഭയില്‍ ഇന്നും മണിയെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മൂന്നാറില്‍ പെമ്പിളൈ ഒരുമ മണി പറയാത്ത കാര്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നതെതെന്നും സമരത്തിന് ജനപിന്തുണ ഇല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ വിരുദ്ധ തിമിരം ബാധിച്ചവരാണ് സമരത്തിന് പിന്നിലെന്നും പിണറായി ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.