കുല്‍ഭൂഷണിനായി ഇന്ത്യ അപ്പീല്‍ നല്കി
Wednesday 26 April 2017 4:12 pm IST
ന്യൂദല്‍ഹി: ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിന് പാക്കിസ്ഥാന് വധശിക്ഷ വിധിച്ചതിനെതിരെ ഇന്ത്യ അപ്പീല്‍ നല്കി. പാക്കിസ്ഥാന് കോടതിയില്‍ അമ്മയുടെ പേരിലാണ് അപ്പീല്‍ നല്‍കിയത്. പാക്കിസ്ഥാന് സൈനിക കോടതിയാണ് കുല്ഭൂഷന് ജാദവിന് വധശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ചാരസംഘടനയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങിനു (റോ) വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ചാണ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മൂന്നിന് കുല്‍ഭൂഷനെ പാക്കിസ്ഥാന് പിടികൂടിയത്. 2003 മുതല്‍ ഇറാനിലെ ചഹ്ബഹറില്‍ കച്ചവടം നടത്തിവന്ന ജാദവ് പാക്കിസ്ഥാനിലേക്കു കടക്കും വഴിയാണു പാക്ക് രഹസ്യാന്വേഷണ ഏജന്‍സിയുടെ പിടിയിലായത്