ലാഹോര്‍: ചാന്പ്യന്‍സ് ട്രോഫി (മിനി ലോകകപ്പ്) ക്രിക്കറ്റിനുള്ള പാക്കിസ്ഥാന് ടീമിനെ പിസിബി പ്രഖ്യാപിച്ചു. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന മുന്‍ നായകന് അസ്ഹര്‍ അലിയെ ടീമിലേക്ക് തിരിച്ചുവിളിച്ചു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി-20, ഏകദിന പരമ്പരയിലൂടെ തിരിച്ചെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് കമ്രാന്‍ അക്മാല്‍ വീണ്ടും ടീമിന് പുറത്തായി. എന്നാല്‍ കമ്രാന്റെ ഇളയ സഹോദരന് ഉമര്‍ അക്മല്‍ ടീമിലിടം നേടി. വിക്കറ്റ് കീപ്പര്‍ സര്‍ഫ്രാസ് അഹമ്മദ് തന്നെയാണ് ടീമിന്റെ ക്യാപ്റ്റന്‍.
ടീം: സര്‍ഫ്രാസ് അഹമ്മദ് (ക്യാപ്റ്റന്‍), അസ്ഹര്‍ അലി, അഹമ്മദ് ഷെഹ്സാദ്, മുഹമ്മദ് ഹഫീസ്, ബാബര്‍ അസം, ഷൊയ്ബ് മാലിക്ക്, ഉമര്‍ അക്മല്‍, ഫക്ഹര്‍ സമന്, ഇമദ് വസീം, ഹസന് അലി, ഫാഹിം അഷ്റഫ്, വഹാബ് റിയാസ്, മുഹമ്മദ് അമീര്‍, ജുനൈദ് ഖാന്, ഷദാബ് ഖാന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: