യുപിയില്‍ പൊതു അവധികള്‍ വെട്ടിക്കുറച്ച് യോഗി

Wednesday 26 April 2017 4:56 pm IST

ലക്‌നൗ: സംസ്ഥാനത്തെ പൊതു അവധികള്‍ വെട്ടിക്കുറച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രമുഖ വ്യക്തികളുടെ ജനന മരണ വാര്‍ഷികങ്ങളില്‍ നല്‍കുന്ന അവധികളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. മിലാഡ്-ഉന്‍-നബി, ഛാത്, വാല്‍മീകി ജയന്തി എന്നീ വിശിഷ്ട ദിനങ്ങളില്‍ ഇനി അവധിയുണ്ടായിരിക്കില്ല. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാധകമാണ് അവധി സംബന്ധിച്ച മന്ത്രിസഭാ തീരുമാനം. ചൊവ്വാഴ്ചയാണ് സംസ്ഥാന സര്‍ക്കാര്‍ അവധികള്‍ റദ്ദാക്കിയത് 18 മുതല്‍ 20 മണിക്കൂര്‍ വരെ ജോലി ചെയ്യാന്‍ തയ്യാറല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി രാജിവയ്ക്കാമെന്ന് യുപിയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ തന്നെ യോഗി ആദിത്യ നാഥ് വ്യക്തമാക്കിയിരുന്നു. ഇതോടെ സര്‍ക്കാര്‍ പുറത്തിറക്കിയ 15 ഓളം വരുന്ന അവധി ദിനങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിയ്ക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.