കൃഷ്ണപുരത്ത് സിപിഎം അക്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Wednesday 26 April 2017 7:02 pm IST

കുട്ടനാട്: നീലംപേരൂര്‍ കൃഷ്ണപുരത്ത് സിപിഎം ഗുണ്ടാആക്രമണം. ആര്‍എസ്എസ് പ്രവര്‍ത്തകനെ വീടുകയറി വെട്ടി. ഓട്ടോറിക്ഷ അടിച്ചു തകര്‍ത്തു. മാനവ നിവാസില്‍ മജീഷി (ആഷു)നു നേരേയായിരുന്നു ആക്രമണം. രാത്രി പന്ത്രണ്ടോടെ വീട്ടിലെത്തിയ ഗുണ്ടാസംഘം വിളിച്ചിറക്കി മജീഷിന്റെ നെഞ്ചിന് വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഭാര്യ കൊച്ചുമോളെയും അക്രമിച്ചു. വീട്ടില്‍ പാര്‍ക്കുചെയ്തിരുന്ന ഓട്ടോറിക്ഷയും മറ്റു സാധനസാമഗ്രികളും അടിച്ചു തകര്‍ക്കുകയും ചെയ്തു. മജീഷിനെ ചങ്ങനാശേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവശിപ്പിച്ചു. കൈനടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഭിലാഷ്, ശ്യാം, ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. കഴിഞ്ഞ കുറേ നാളുകളായി നീലംപേരൂര്‍ കൃഷ്ണപുരം ഭാഗത്ത് സിപിഎം അക്രമം തുടരുകയാണ്. കൃഷ്ണപുരം ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം നടന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.