അണ്‍എയിഡഡ് മേഖലയിലെ ചൂഷണം അവസാനിപ്പിക്കണം: ബിഎംഎസ്

Wednesday 26 April 2017 7:03 pm IST

ആലപ്പുഴ: അണ്‍എയിഡഡ് മേഖലയിലെ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരളാ അണ്‍ എയിഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ (ബിഎംഎസ്) നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ സമരം നടത്തി. ബിഎംഎസ് സംസ്ഥാന സെക്രട്ടറി ടി.പി. സിന്ധുമോള്‍ ഉദ്ഘാടനം ചെയ്തു. അണ്‍ എയിഡഡ് മേഖലയിലെ എല്ലാ വിഭാഗം ജീവനക്കാരെയും മാനേജ്‌മെന്റുകള്‍ ചൂഷണം ചെയ്യുകയാണെന്നും ജീവനക്കാരെ തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാനോ തൊഴില്‍ സുര ക്ഷ ഉറപ്പു വരുത്താനോ നീതിപൂര്‍വ്വമായ വേതനം ലഭ്യമാക്കാനോ സര്‍ക്കാര്‍ ഒരു നപടപടിയും സ്വീകരിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നിയമനിര്‍മ്മാണം നടത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഓള്‍ കേരളാ അണ്‍ എയിഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ അദ്ധ്യക്ഷനായി. ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ബിനീഷ് ബോയ്, കെ. ചന്ദ്രലത, പി.ബി. പുരുഷോത്തമന്‍, അന്നക്കുട്ടി എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.