ആലപ്പുഴ: എടത്വ ഫൊറോന പള്ളിയില്‍ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ പെരുന്നാളിനു ഇന്നു കൊടിയേറും. രാവിലെ ഏഴരയ്ക്കു വികാരി ഫാ. ജോണ്‍ മണക്കുന്നേല്‍ കൊടിയേറ്റ് നിര്‍വഹിച്ച ശേഷം ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയിലിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന അര്‍പ്പിക്കും. മേയ് മൂന്നിനു വിശുദ്ധരൂപം പരസ്യവണക്കത്തിനായി പ്രധാന കവാടത്തില്‍ പ്രതിഷ്ഠിക്കും. പ്രധാന തിരുനാള്‍ എട്ടിനും എട്ടാമിടം 14നും ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: