അമൃതപുരി: റേഡിയോ പ്രക്ഷേപണത്തിന്റെ സാധ്യതകള്‍ മുന്നില്‍ക്കണ്ട് അമൃത സര്‍വകലാശാല റേഡിയോ അമൃതയുമായി രംഗത്ത്. വിദ്യാര്‍ത്ഥികള്‍ക്ക് അറിവുനേടാനും ആശയവിനിമയം നടത്താനും വിനോദത്തിനുമായാണ് ഡിജിറ്റല്‍ റേഡിയോ സംവിധാനമായ റേഡിയോ അമൃത ആരംഭിച്ചത്.
പ്രക്ഷേപണ ഉദ്ഘാടനം ഗായകന് രാഹുല്‍രാജ് നിര്‍വഹിച്ചു. അമൃതപുരി കാമ്പസ് അസോ. ഡീന്‍ ബാലകൃഷ്ണന് ശങ്കര്‍, കോര്‍പ്പറേറ്റ് റിലേഷന്‍സ് ഹെഡ് ബിജു, കാമ്പസ് ഡയറക്ടര്‍ സുദീപ്, ഡോ.ശങ്കര്‍ ചൈതന്യ, എഞ്ചിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.എല്‍.എന്‍.ജ്യോതി, ഡോ.നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: