തിരുവനന്തപുരം: മന്ത്രി മണിക്ക് പൂര്‍ണ്ണ പിന്തുണയുമായി വീണ്ടും മുഖ്യമന്ത്രി. മണിയെ നെരത്തെയും ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ പറഞ്ഞു. മണിയുടെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് സമരം നടത്തിയ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുന്നതായി ആരോപിച്ച് വി.ഡി.സതീശന് നല്കിയ അടിയന്തിര പ്രമേയ അവതരണാനുമതിക്കുള്ള നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മണിയുെട പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. മണി പറയാത്ത കാര്യങ്ങളാണ് മൂന്നാറില്‍ സമരം ചെയ്യുന്നവര്‍ ആരോപിക്കുന്നത്. അതിനാലാണ് സമരത്തിന് ജനപിന്തുണയില്ലാത്തത്. മണി ഖേദം പ്രകടിപ്പിച്ചതിനാല്‍ ഇനി ചര്‍ച്ചവേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നാറിലെ പെമ്പിളൈ ഒരുമൈ സമരത്തെ അടിച്ചമര്‍ത്തിയെന്ന് പറയുന്നത് ശരിയല്ല. പോലീസ് വാഹനം തടഞ്ഞതിന് കേസെടുക്കുക മാത്രമാണ് ചെയ്തതെന്നും പിണറായി പറഞ്ഞു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: