ആലപ്പുഴ: ആറാട്ടുവഴിയിലെ ഗുരുധര്‍മ്മ പ്രചാരണ സഭയുടെ വനിതായൂണിറ്റിന്റെ കളപ്പുര ബൈപാസിന്റെ കിഴക്കുവശത്തെ ശ്രീനാരായണ ഗുരുമന്ദിരത്തിലെ മൈക്കുസെറ്റിലെ ആംപ്ലിഫയറും സിഡി പ്ലെയറും മോഷണം പോയി. ഗുരുമന്ദിരത്തിന്റെ പൂട്ടുപൊളിച്ചാണ് മോഷണം. നോര്‍ത്ത് പോലീസില്‍ പരാതി നല്കി. മോഷ്ടാക്കളെ പെട്ടെന്ന് നിയമത്തിനു മുന്നില്‍ എത്തിക്കണമെന്ന് ഗുരുമന്ദിരം നിര്‍വ്വാഹക മിതിയോഗം ആവശ്യപ്പെട്ടു. വനിതാ യൂണിറ്റ് പ്രസിഡന്റ് സി.കെ. രമണി അദ്ധ്യക്ഷയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: