ശ്രീനാരായണ ദര്‍ശന സത്രം: ദിവ്യജ്യോതി പ്രയാണം ഇന്ന്

Wednesday 26 April 2017 9:31 pm IST

ചേര്‍ത്തല: പ്രഥമ ശ്രീനാരായണ ദര്‍ശന മഹാസത്രത്തിന് മുന്നോടിയായി ശിവഗിരി തീര്‍ത്ഥാടന ലക്ഷ്യ സമ്മേളനങ്ങളും വിളംബര ഘോഷയാത്രകളും നടന്നു. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തില്‍ നിന്ന് വിഗ്രഹവും ചെറുവാരണം പുത്തനമ്പലം ക്ഷേത്രത്തില്‍ നിന്ന് കൊടിക്കയറും, കണ്ടമംഗലം ക്ഷേത്രത്തില്‍ നിന്ന് കൊടിമരവും അരൂക്കുറ്റി മാത്താനം ക്ഷേത്രത്തില്‍ നിന്ന് പതാകയും, എരമല്ലൂര്‍ കാഞ്ഞിരത്തിങ്കല്‍ ക്ഷേത്രത്തില്‍ നിന്ന് ധ്യാനവിളക്കും ഘോഷയാത്രയായി സത്രവേദിയില്‍ എത്തിച്ചു. കണിച്ചുകുളങ്ങരയില്‍ സമ്മേളനം ക്ഷേത്രം തന്ത്രി ഡോ. ഷിബു കാരുമാത്ര ഗുരുപഥം ഉദ്ഘാടനം ചെയ്തു. കണിച്ചുകുളങ്ങര ദേവസ്വം സെക്രട്ടറി പി.കെ. ധനേശന്‍ അദ്ധ്യക്ഷനായി. കണ്ടമംഗലം ക്ഷേത്രത്തില്‍ സമ്മേളനം തങ്കി ഫൊറോന പള്ളി വികാരി ഫാ. ഫ്രാന്‍സീസ് സേവ്യര്‍ കളത്തിവീട്ടില്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര യോഗം പ്രസിഡന്റ് പി.ഡി ഗഗാറിന്‍ അദ്ധ്യക്ഷനായി. മാത്താനം ക്ഷേത്രത്തില്‍ അശോകന്‍ തന്ത്രി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര യോഗം പ്രസിഡന്റ് കെ.എല്‍. ആരോമലുണ്ണി അദ്ധ്യക്ഷത വഹിച്ചു. കഞ്ഞിരത്തിങ്കല്‍ ക്ഷേത്രത്തില്‍ സത്രസമിതി ചെയര്‍മാന്‍ കെ.പി നടരാജന്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് മോഹനന്‍ അദ്ധ്യക്ഷനായി. വിളംബര ഘോഷയാത്രകള്‍ വൈകിട്ട് സത്രവേദിയില്‍ സമാപിച്ചു. തുടര്‍ന്ന് സമ്മേളനം ചേര്‍ത്തല മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി ബിജു ഉദ്ഘാടനം ചെയ്തു. പി.എന്‍. നടരാജന്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്ന് ശിവഗിരി സമാധിയില്‍ നിന്നും യജ്ഞവേദിയിലേയ്ക്ക് ദിവ്യജ്യോതി പ്രയാണം നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.