രണ്ട് ശതമാനം അധിക ക്ഷാമബത്ത

Wednesday 26 April 2017 9:38 pm IST

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ട് ശതമാനം അധിക ക്ഷാമബത്ത നല്‍കാന്‍ തീരുമാനമായി. 2017 ജനുവരി~ഒന്നു മുതല്‍ പ്രാബല്യത്തോടെയാണ് ക്ഷാമബത്ത നല്‍കുന്നത്. ഇതോടെ പെന്‍ഷന്‍കാരുടെയും ജീവനക്കാരുടെയും ക്ഷാമബത്ത 14 ശതമാനമായി ഉയരും. ഒരു ശതമാനം ക്ഷാമബത്ത അധികമായി ജീവനക്കാര്‍ക്ക് നല്‍കുന്നതിന് 19.13 കോടി രൂപയാണ് പ്രതിമാസ അധികച്ചെലവ്. ജനുവരി 1 മുതല്‍ മാര്‍ച്ച് 31 വരെയുള്ള ക്ഷാമബത്ത കുടിശിക പി.എഫില്‍ ലയിപ്പിക്കും. പെന്‍ഷന്‍കാര്‍ക്ക് പണമായി നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.