ആധാര്‍ നല്‍കാത്ത 12000 കയര്‍ തൊഴിലാളികളുടെ പെന്‍ഷന്‍ തടഞ്ഞു

Wednesday 26 April 2017 9:40 pm IST

തൃശൂര്‍: ആധാര്‍ നമ്പര്‍ നല്‍കിയില്ലെന്ന കാരണത്താല്‍ സംസ്ഥാനത്ത് 12,000 കയര്‍ തൊഴിലാളികളുടെ പെന്‍ഷന്‍ സര്‍ക്കാര്‍ തടഞ്ഞു. അനര്‍ഹമായി ഇരട്ട പെന്‍ഷന്‍ തട്ടിയെടുക്കാനാണ് ആധാര്‍ നല്‍കാത്തതെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ നടപടി. സംസ്ഥാനത്ത് 67,125 പേരാണ് കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് പെന്‍ഷന്‍ വാങ്ങുന്നത്. ഇതില്‍ 55125 പേരുടെ പെന്‍ഷന്‍ വിതരണം ചെയ്‌തെന്ന് ബോര്‍ഡ് വ്യക്തമാക്കി. ബാക്കിയുള്ളവര്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കിയാലേ പെന്‍ഷന്‍ അനുവദിക്കൂ എന്ന നിലപാടിലാണ് സര്‍ക്കാര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.