ഗുരുവായൂര്‍: ക്ഷേത്രത്തില്‍ വൈശാഖ പുണ്യമാസത്തില്‍ നടത്തിവരുന്ന ഭാഗവത സപ്താഹത്തിന് ഇന്നലെ തുടക്കമായി. രാത്രി നാമ ജപത്തിന് ശേഷമാണ് ക്ഷേത്രം ആദ്ധ്യാത്മിക ഹാളില്‍ മാഹാത്മ്യ പാരായണം നടന്നത്. ദിവസവും രാവിലെ അഞ്ചിന് സപ്താഹവായന ആരംഭിക്കും.വൈകുന്നേരം ആറ് വരെ തുടരും.സന്ധ്യയ്ക്ക് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഭാഗവത പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളും ദിവസവും ഉണ്ടായിരിക്കും. വൈശാഖ മാസത്തില്‍ നാല് സപ്താഹങ്ങളാണ് നടക്കുക. പൊന്നടുക്കം മണികണ്ഠന് നമ്പൂതിരി ,താമരക്കുളം നാരായണന് നമ്പൂതിരി എന്നിവര്‍ സപ്താഹ വായന നടത്തും.ആഞ്ഞം മധുസൂദനന് നമ്പൂതിരിയാണ് സപ്താഹത്തിന് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: