ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്ത പ്രതികളെ പിടികൂടി

Wednesday 26 April 2017 10:18 pm IST

പേരാമ്പ്ര: പേരാമ്പ്ര കല്ലോട് വിവേകാനന്ദ സേവാ സമിതി ബസ് കാത്തിരിപ്പ് കേന്ദ്രം അടിച്ചു തകര്‍ത്ത കേസിലെ പ്രതികളായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. രഞ്ജിത്ത് എസ്.യു. ബിനീഷ് നാഗത്ത്, നന്ദു കേളോത്ത് എന്നിവരാണ് പോലീസ് പിടിയിലായത്. മുന്‍പ് ആര്‍എസ്എസ് പ്രവര്‍ത്തകരെ അക്രമിച്ച കേസുകളിലെല്ലാം മുഖ്യ പ്രതികളാണിവര്‍. പാര്‍ട്ടിയില്‍ നിന്ന് സംഘപരിവാറിലേക്ക് യുവാക്കളുടെ ഒഴുക്ക് തടയാന്‍ വേണ്ടി സി പി എം ആസൂത്രിതമായി കല്ലോട് ഭാഗങ്ങളില്‍ ആക്രമങ്ങള്‍ അഴിച്ചുവിടുന്നതിന്റെ ഭാഗമായിട്ടാണ് അര്‍ദ്ധരാത്രി ബസ്സ് സ്‌റ്റോപ്പ് തകര്‍ത്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.