കോട്ടയം: വീരശൈവ അദ്ധ്യാത്മിക ആചാര്യന് ബസവേശ്വര ജയന്തി ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുവാന്‍ വീരശൈവ മഹാസഭ കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജയന്തി ആഘോഷങ്ങള്‍ 29മുതല്‍ ഒരുമാസം നീണ്ട് നില്ക്കും. സംസ്ഥാന, ജില്ല, താലൂക്ക് പഞ്ചായത്ത് കമ്മിറ്റികള്‍, വിവിധ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക നേതാക്കളെ പങ്കെടുപ്പിച്ച് സമ്മേളനങ്ങള്‍, വാഹനപ്രചരണ യാത്രകള്‍ എന്നിവ സംഘടിപ്പിക്കും. 29ന് എല്ലാ പഞ്ചായത്ത് കമ്മിറ്റികളും പ്രാര്‍ത്ഥനായോഗങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് സുരേന്ദ്രന്‍പിള്ള അദ്ധ്യക്ഷനായി കൂടിയ യോഗത്തില്‍ അനില്‍ പാറത്തോട്, പ്രമോദ്, സന്തോഷ്, സന്തോഷ് കോരുത്തോട്, ഗോപാലപിള്ള, രാധാമണി, മനോജ് പാല, പ്രീതി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: