കോട്ടയം : മൂന്നാറില്‍ നിരാഹാരമിരിക്കുന്ന പെമ്പിളൈ ഒരുമയില്‍ ഒരുമയില്ലാതെ രണ്ടുപേരായി ചുരുങ്ങിയെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്. ഈ സാഹചര്യത്തില്‍ സംഘടനയുടെ പേര് പെമ്പിളൈ ഇരുമെയ്യെന്ന് മാറ്റണമെന്ന് അദ്ദേഹം പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മന്ത്രി എം.എം മണിയുടെ സംസാരവും രീതിയും ഇടുക്കിക്കാരനായ സാധാരണക്കാരന്റേതാണ്. എന്നാല്‍ കുറച്ച് കൂടി മയത്തിലുളള സംസാരമാകാമെന്നും അദ്ദേഹം പറഞ്ഞു.
പാപ്പാത്തിമലയില്‍ നിന്ന് കുരിശ് നീക്കിയതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുണ്ട്. സേവനം നല്‍കാതെ പിഴ ഈടാക്കുന്ന ബാങ്കുകളുടെ നയത്തിനെതിരെ സമരം കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: