കോട്ടയം: സത്യസായി സംഘടനയുടെ ആഭിമുഖ്യത്തില്‍ ബാലവികാസ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള മൂന്നു ദിവസത്തെ സമ്മര്‍ക്യാമ്പ് 27 മുതല്‍ 29വരെ തിരുനക്കര വടക്കേനടയിലുള്ള സത്യസായി സേവാസമിതിയില്‍ നടക്കും.
27ന് രാവിലെ 9ന് അംഗങ്ങളുടെ രജിസ്ട്രേഷന്, ധ്വജാവരോഹണം. 10ന് പ്രൊഫ. രാധാ കൈമളിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്യും. വി. കെ. ബിജുമോന്, ഉമാദേവി എന്നിവര്‍ പ്രസംഗിക്കും. ക്യാമ്പിന്റെ ലക്ഷ്യത്തെക്കുറിച്ച് പി. എസ്. സന്ധ്യ വിശദീകരിക്കും. 12ന് ‘പുതിയ പാഠം’ പദ്ധതിയില്‍ സംസ്കൃതഭാഷയെ അടിസ്ഥാനമാക്കി കെ. ദേവകി അന്തര്‍ജ്ജനം ക്ലാസ്സെടുക്കും. തുടര്‍ന്ന് വീഡിയോ പ്രദര്‍ശനവും ക്വിസ് പ്രോഗ്രാമും. വൈകിട്ട് 6ന് ആരതി.
28ന് രാവിലെ 5.20ന് ഓങ്കാരം, സുപ്രഭാതം, നഗരസങ്കീര്‍ത്തനം. തുടര്‍ന്ന് ശ്രീജാ അജിത്ത് വിദ്യാര്‍ത്ഥികളെ യോഗയും ധ്യാനവും പരിശീലിപ്പിക്കും. 2ന് അജിതന് നമ്പൂതിരി കുട്ടികളുമായി സംവാദം നടത്തും. 4.30ന് ഭജന്‍ ക്വിസ്, ഭജന്‍. 6.30ന് ആരതി.
29ന് രാവിലെ 7ന് തിരുനക്കര സ്വാമിയാര് മഠത്തില്‍ വച്ച് ഗോ പൂജയും വൃക്ഷപൂജയും മീനൂട്ടും നടത്തും. 9ന് രക്ഷാകര്‍ത്തൃ യോഗം, ഭാവി പരിപാടികളുടെ ആസൂത്രണം. 11ന് പൊതിയില്‍ ഗുരുകുലത്തിലെ നാരായണ ചാക്യാരും സംഘവും അവതരിപ്പിക്കുന്ന സോദാഹരണ കൂടിയാട്ടം പരിപാടി. 2ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, ക്യാമ്പ് അവലോകനം. 3.30ന് മംഗളാരതി, ധ്വജാവരോഹണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: