തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വൈശാഖമാസ ആഘോഷം

Wednesday 26 April 2017 10:26 pm IST

കോട്ടയം : തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വൈശാഖമാസആഘോഷവും പന്ത്രണ്ട് കളഭവും 27ന് തുടങ്ങും. 28ന് ഭാഗവതസപ്താഹയജ്ഞം തുടങ്ങും. യജ്ഞാചര്യന്‍ ഇരളിയൂര്‍ അരുണന്‍നമ്പൂതിരിയാണ്. മെയ് 5ന് യജ്ഞം സമാപിക്കും. ഉച്ചയ്ക്ക് 12ന് സംഗീതനാടക അക്കാഡമി ജേതാവ് ആയാംകുടി മണിക്ക് വിശ്വരൂപ സംഗീത രത്‌ന പുരസ്‌കാരം നല്‍കും. വൈകിട്ട് 6.30ന് വിശ്വരൂപ സംഗീതോത്സവം തുടങ്ങും. ഏകാദശി ദിവസമായ 6ന് രാവിലെ 8.30ന് പഞ്ചരത്‌നകീര്‍ത്തനാലാപനം, തുടര്‍ന്ന് വിശ്വരൂപസംഗീതോത്സവം.1ന് ഏകാദശി പ്രസാദമൂട്ട്, 6.30ന് നെയ് വിളക്കുകളാല്‍ ദീപക്കാഴ്ച, 9.30ന് ഏകാദശിവിളക്കിനെഴുന്നള്ളിപ്പ്.വെളുപ്പിന് 4ന് സഹസ്രനാമജപം, 5ന് ദ്വാദശി പണം സമര്‍പ്പിക്കല്‍, നിവേദ്യവിതരണം. 14 മുതല്‍ 25വരെ തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ പന്ത്രണ്ട് കളഭം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.