പെന്‍ഷന്‍ ലഭിക്കാതെ ആയിരങ്ങള്‍ കണ്ണില്‍ പൊടിയിടാന്‍ ഇനി അദാലത്ത്

Wednesday 26 April 2017 10:29 pm IST

സ്വന്തം ലേഖകന്‍ കോട്ടയം: സാമൂഹ്യസുരക്ഷാ പെന്‍ഷനുകള്‍ ലഭിക്കാതെ പാവങ്ങള്‍ വലയുന്നു. ജില്ലയില്‍ ആയിരങ്ങളാണ് പെന്‍ഷനായി കണ്ണുംനട്ടും കാത്തിരിക്കുന്നത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പെന്‍ഷന്‍ എത്തുന്നത്. വളരെ കുറച്ച് പേര്‍ മാത്രമാണ് പെന്‍ഷന്‍ നേരിട്ട് കൈപ്പറ്റുന്നത്. ജില്ലയില്‍ 2,23,046 പേരാണ് വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ കൈപ്പറ്റുന്നത്. ഇതില്‍ 40 ശതമാനത്തോളം പേര്‍ക്ക് വിവിധ കാരണങ്ങളാല്‍ പെന്‍ഷന്‍ കിട്ടുന്നില്ല. പെന്‍ഷന്‍ ലഭിക്കാത്തതില്‍ പ്രതിഷേധം വ്യാപകമായതോടെ പഞ്ചായത്തുകളില്‍ അദാലത്ത് നടത്തി പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് അടിയന്തര നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ജില്ലയില്‍ ഏറ്റവും കൂടുതലുള്ളത് വാര്‍ധക്യകാല പെന്‍ഷനാണ്. 1,18,429 പേരാണ് ഈ പെന്‍ഷന്‍ കൈപ്പറ്റുന്നത്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍(32,288), മാനസിക വെല്ലുവിളി നേരിടുന്നവര്‍ (367), ശാരീരിക അവശത അനുഭവി്ക്കുന്നവര്‍(18,423),അവിവിഹാതരയ 50 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ (3056), വിധവകള്‍ (50483)വ എന്നിവരാണ് പെന്‍ഷന്‍ കൈപ്പറ്റുന്നവരുടെ എണ്ണം. രണ്ട് പെന്‍ഷന്‍ കൈപ്പറ്റുന്നവരില്‍ രണ്ടാമത്തെ പെന്‍ഷന്‍ 600 രൂപയായി കുറച്ചതോടെ പാവപ്പെട്ടവര്‍ ബുദ്ധിമുട്ടിലായിട്ടുണ്ട്. വാര്‍ധക്യകാല പെന്‍ഷനും കര്‍ഷക തൊഴിലാളി പെന്‍ഷനും വാങ്ങിയവരാണ് ഇത് മൂലം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. അതേ സമയം സര്‍ക്കാര്‍ അനുവദിക്കുന്ന പെന്‍ഷന്‍ യഥാസമയം തന്നെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ എത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നുണ്ടെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റ് അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.