കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ നിര്‍ത്തലാക്കി

Wednesday 26 April 2017 10:31 pm IST

കോട്ടയം: കോട്ടയം-പരിപ്പ് റൂട്ടിലുളള രണ്ട് കെഎസ്ആര്‍ടിസി ബസുകളും മുടങ്ങിയതോടെ നാട്ടുകാര്‍ വിഷമത്തിലായി. അഞ്ചു പതിറ്റാണ്ടായി കോട്ടയം-പരിപ്പ് റൂട്ടില്‍ അയ്മനം വഴിയുള്ള സര്‍വീസും കുമ്മനം വഴിയുളള സര്‍വീസുമാണ് കെഎസ്ആര്‍ടിസി നിര്‍ത്തിയത്്. കോട്ടയം-അയ്മനം-പരിപ്പ് ബസ് അതിരാവിലെയും രാത്രിയുമുളള യാത്രക്കാരുടെ ഏക ആശ്രയമായിരുന്നു. ഈ ബസ് നിര്‍ത്തലാക്കാന്‍ നീക്കം ആരംഭിച്ചതോടെ നാട്ടുകാര്‍ രംഗത്ത് വന്നിരുന്നു. പ്രതിദിനം 10,000ന് മുകളില്‍ കളക്ഷനുണ്ടായിരുന്ന സര്‍വീസ് അടുത്തയിടെയായി നഷ്ടത്തിലാക്കാന്‍ ചിലര്‍ ശ്രമിച്ചിരുന്നു. നാട്ടുകാരായ ഡ്രൈവര്‍മാരെ ഇതര റൂട്ടുകളിലേക്ക് മാറ്റിയതോടെ ഈ സര്‍വീസിന് ജീവനക്കാരില്ലാതെയായി. സ്‌റ്റേ ബസ് ഡ്യൂട്ടി എടുക്കാന്‍ ഇതരജീവനക്കാര്‍ തയാറാകാത്തതും പ്രശ്‌നമായി. രാവിലെ 5.30ന് ഉളള സര്‍വീസ് ഏറെപേര്‍ക്ക് ആശ്രയമായിരുന്നു. വൈകുന്നേരം 4.50ന് കോട്ടയത്തു നിന്നും ആരംഭിച്ച് രാത്രി 9.30ന് പരിപ്പില്‍ അവസാനിക്കുന്നതായിരുന്നു ട്രിപ്പ്്. കുമ്മനം വഴിയുളള ബസും നിലച്ചതോടെ യാത്രാ ദുരിതം ഇരട്ടിയായി. രാവിലെയും വൈകിട്ടുമുള്ള കോട്ടയം-പരിപ്പ് സര്‍വീസാണ് ഒരാഴ്ച്ചയായി മുടങ്ങിയത്്. ബസ് സര്‍വീസ് പൊടുന്നനെ നിലയ്ക്കുകയായിരുന്നു. ഈ റൂട്ടിലുളള ഏക ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസാണിത്്. സര്‍വീസ് നിലച്ചതിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരാണെന്നും പരാതിയുണ്ട്്. സര്‍വീസ് എത്രയും വേഗം പുനരാരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.