കൊച്ചി: മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തില്‍ ഇടപ്പള്ളി ബ്രഹ്മസ്ഥാന ഉത്സവത്തിന് തുടക്കമായി. രാവിലെ നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷമാണ് മാതാ അമൃതാനന്ദമയി ബ്രഹ്മസ്ഥാനത്ത് ഒരുക്കിയ പ്രത്യേക വേദിയിലെത്തിയത്. തുടര്‍ന്ന് അമ്മയുടെ പ്രഭാഷണവും, ദര്‍ശനവും നടന്നു. ഒരു ലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നല്കുന്ന മാതാ അമൃതാനന്ദമയി മഠം സ്വാശ്രയ സംഘം എറണാകുളം യൂണിറ്റിലെ പ്രവര്‍ത്തകര്‍ക്ക് ചടങ്ങില്‍ സാരികള്‍ വിതരണം ചെയ്തു. ഇന്ന് രാവിലെ 11ന് ‘അമൃതവര്‍ഷിണി’ സുവനീറിന്റെ പ്രകാശനം അമൃതാനന്ദമയിയുടെ സാന്നിധ്യത്തില്‍ നടത്തും. തുടര്‍ന്ന് പ്രഭാഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: