മനുഷ്യമനസ്സിന്റെ താപനില ഉയരുന്നു: അമ്മ

Thursday 27 April 2017 1:09 am IST

കൊച്ചി: മനുഷ്യ മനസ്സിന്റെ താപനില അപകടകരമായ തരത്തില്‍ ഉയരുകയാണെന്ന് മാതാ അമൃതാനന്ദമയി. ഇടപ്പള്ളി ബ്രഹ്മസ്ഥാന ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് പ്രഭാഷണം നടത്തുകയായിരുന്നു. മനുഷ്യ മനസ്സിലെ കാലാവസ്ഥയ്ക്ക് ഗുരുതരമായ വ്യതിയാനം സംഭവിച്ചിരിക്കുകയാണ്. ഭയവും, ആവലാതിയും ജീവിതത്തിന്റെ പ്രധാന ഘടകമായി മാറി. എല്ലാവര്‍ക്കും ടെന്‍ഷന്‍ ഫ്രീ ജീവിതം വേണം. പക്ഷേ മിക്കവരും ഫ്രീയായി ടെന്‍ഷന്‍ ഏറ്റെടുക്കുന്ന കാഴ്ചയാണ് കാണുന്നത്. ജീവിതസാഹചര്യങ്ങള്‍ മാറാം. അത് പ്രകൃതി നിയമമാണ്. അനുഭവങ്ങള്‍ സുഖമുള്ളതും, ദുഃഖമുള്ളതുമാക്കുന്നത് നമ്മള്‍ തന്നെയാണ്. മനസ്സിനെ സ്വന്തം വരുത്തിയില്‍ നിര്‍ത്താന്‍ കഴിയാത്തിടത്തോളം കാലം ദുഃഖം നമ്മെ വേട്ടയാടും. അന്ധമായ മമതയുടെ ചങ്ങലകള്‍ കൊണ്ട് ഉള്ളിലുള്ള സ്‌നേഹം നമ്മള്‍ ബന്ധിച്ചിരിക്കുകയാണ്. മനുഷ്യന്റെ അകവും, പുറവും അലമുറ ശബ്ദങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു ലോകമാണ് ഇന്നത്തേത്. കാമവും, ക്രോധവുമാണ് മനുഷ്യനെ ഭരിക്കുന്ന പ്രധാന വികാരങ്ങള്‍. അതില്‍ ആദ്യത്തേത് ലഭിച്ചില്ലെങ്കില്‍ രണ്ടാമത്തെ ശക്തി ഉണരും. ഇതാണ് ഇന്നത്തെ മനുഷ്യന്റെ അവസ്ഥയെന്നും അമ്മ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.