ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം അച്ഛനെതിരെ കേസ്

Thursday 27 April 2017 1:16 am IST

ആലുവ: ശിശുക്ഷേമ സമിതിയുടെ ഉത്തരവുമായെത്തി ജനസേവയില്‍ നിന്ന് കൊണ്ടുപോയ പിതാവ് 15കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ഇടുക്കി മരിയാപുരം സ്വദേശിക്കെതിരെയാണ് ആലുവ വെസ്റ്റ് പോലീസ് കേസെടുത്തത്. ഏഴ് വര്‍ഷമായി ആലുവ ജനസേവ ശിശുഭവനില്‍ താമസിക്കുന്ന രണ്ട് സഹോദരിമാരെ രണ്ട് വര്‍ഷം മുമ്പ് ഉത്തരവുമായെത്തി കൊണ്ടുപോയത്. വീട്ടിലെത്തിയ ശേഷമാണ് 15കാരിയായ മൂത്ത മകളെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതേതുടര്‍ന്ന് സഹോദരിമാര്‍ തിരികെ ജനസേവയിലെത്തി. ഇതിനിടെ വീണ്ടും ശിശുക്ഷേമ സമിതിയുടെ ഉത്തരവുമായെത്തി കുട്ടികളെ കൂട്ടികൊണ്ടുപോകാന്‍ ശ്രമമാരംഭിച്ചതോടെയാണ് കുട്ടികള്‍ പീഡനശ്രമത്തിനെതിരെ ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജിന് പരാതി നല്‍കിയത്. മരിയാപുരത്തെ വീടും പറമ്പും വിറ്റ് പ്രതി കോതമംഗലം മേഖലയിലാണ് ഇപ്പോള്‍ താമസിക്കുന്നതെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.