ന്യൂദല്‍ഹി: അരവിന്ദ് കേജ്രിവാൾ ദല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് അണ്ണ ഹസാരെ. ദല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് നേരിട്ട കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേജ്രിവാൾ രാജിവയ്ക്കുന്നതാണ് ഉചിതമായ നടപടിയെന്ന് ഹസാരെ പറഞ്ഞു.
ദല്‍ഹിയെ രാജ്യത്തെ മാതൃകാ സംസ്ഥാനമാക്കാനുള്ള അധികാരമാണ് ജനങ്ങള്‍ ആം ആദ്മി സര്‍ക്കാരിന് നല്‍കിയത്. എന്നാല്‍ അവര്‍ അതില്‍ പരാജയപ്പെട്ടു. കേജ്രിവാളിന്റെ ഭരണപരാജയമാണ് തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്നും ഹസാരെ പറഞ്ഞു. ഒരിക്കല്‍ അധികാരത്തിലേറിയാല്‍ അധികാരത്തെക്കുറിച്ച് മാത്രമാകും ചിന്തയെന്നും ഹസാരെ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: