കൊല്ലം: സ്റ്റീരിയോ സിസ്റ്റം ഘടിപ്പിച്ചിരിക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനൊരുങ്ങി മോട്ടോര്‍വാഹന വകുപ്പ്. സ്റ്റീരിയോ സിസ്റ്റം പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും പിഴ ചുമത്തുകയും ചെയ്യും. 5000 രൂപയ്ക്ക് മുകളിലായിരിക്കും പിഴ ഈടാക്കുക.
സിറ്റി, റൂറല്‍ ഏരിയകളില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ ബസുകള്‍ക്കും നിയമം ബാധകമാണ്. മുമ്പ് ബസുകളില്‍ കര്‍ശന പരിശോധനകള്‍ നടത്തി സ്റ്റീരിയോ സിസ്റ്റം നീക്കം ചെയ്തിരുന്നു. എന്നാല്‍ നഗരത്തില്‍ ഉള്‍പ്പടെ സര്‍വീസ് നടത്തുന്ന മുഴുവന്‍ ബസുകളിലും സ്റ്റീരിയോ സിസ്റ്റം ഉച്ചത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: