പത്തനാപുരം: സംഘടിച്ച് എത്തിയ ഡിവൈഎഫ്ഐ സംഘം പോലീസ് ജീപ്പ് തടഞ്ഞുനിര്‍ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മദ്യപിച്ചു വാഹനമോടിച്ചതിന് പട്ടാഴി ബ്രാഞ്ച് സെക്രട്ടറിയെ കുന്നിക്കോട് പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് ജീപ്പ് തടഞ്ഞിട്ടത്. ബ്രാഞ്ച് സെക്രട്ടറിയെ ജീപ്പില്‍ നിന്നും ഇറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒന്നര മണിക്കൂറോളമാണ് പോലീസ് ജീപ്പ് തടഞ്ഞിട്ട് എസ്ഐയെയും മറ്റ് പോലീസുദ്യോഗസ്ഥരെയും അസഭ്യം പറഞ്ഞത്. എന്നാല്‍ ജീപ്പ് തടഞ്ഞ് നിര്‍ത്തി അസഭ്യം വിളിച്ച ഡിവൈഎഫ്ഐ സംഘത്തെ അറസ്റ്റു ചെയ്യാന്‍ പോലീസിനായില്ല. പട്ടാഴി ഗ്രാമപഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവറുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് പോലീസ് ജീപ്പ് തടഞ്ഞിട്ട് അസഭ്യം വിളിച്ചത്. മദ്യപിച്ച് വാഹനമോടിച്ചതിന് ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കുന്നിക്കോട് പോലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: