അഞ്ചല്‍: വീട്ടിനുളളില്‍ ആഹാരം കഴിച്ചുകൊണ്ടിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തെരുവ്—നായ ആക്രമിച്ചു. ഏറം പ്രണവത്തില്‍ അനന്തു (16)വിനെയാണ് തെരുവ്—നായ വീട്ടിനുള്ളില്‍ കയറികടിച്ചത്. ഇരുകാലുകളിലും കടിക്കുകയും മുഖമാകെ മാന്തുകയും ചെയ്തു. അനന്ദുവിന്റെ കരച്ചില്‍കേട്ട് വീട്ടുകാര്‍ ഓടിയെത്തിയെത്തിയപ്പോഴേക്കും തെരുവുനായയെ വീടിനുപുറത്തേക്ക് ഓടിയിരുന്നു. വീടിനുപുറത്തെത്തിയ തെരുവുനായ കുഴഞ്ഞ് വീണ് ചത്തു. അനന്ദുവിനെ അഞ്ചലിലെ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി
പ്രതികരിക്കാൻ ഇവിടെ എഴുതുക: