സിപിഎമ്മുകാര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടി

Sunday 21 May 2017 7:37 pm IST

ആനാവൂരില്‍ സിപിഎം ഗുണ്ടകളുടെ വെട്ടേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിനോദ്‌

തിരുവനന്തപുരം: ആനാവൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎമ്മുകാരുടെ ആക്രമണം. ആര്‍എസ്എസ് വെള്ളറട താലൂക്ക് സഹകാര്യവാഹ് ആനാവൂര്‍ ആവണിയില്‍ വിനോദ് (37), സഹോദരന്‍ ആനാവൂര്‍ കാര്‍ത്തികയില്‍ വിജികുമാര്‍ (34) എന്നിവരെയാണ് വെട്ടിയത്. രാവിലെ ആറ് മണിക്ക് വിജുകുമാറിന്റെ വീടിനു സമീപത്ത് വച്ചായിരുന്നു ആക്രമണം.

ബൈക്കില്‍ മാരകായുധങ്ങളുമായെത്തിയ ആറംഗ സംഘം വിനോദിനെ വെട്ടിക്കൊലാന്‍ ശ്രമിച്ചു. ബഹളം കേട്ട് ഓടിയെത്തിയ വിജികുമാറിനെയും സംഘം ആക്രമിച്ചു. നാട്ടുകാര്‍ ഓടിക്കുടിയപ്പോള്‍ ഗുണ്ടകള്‍ ബൈക്കുകളില്‍ കയറി രക്ഷപ്പെട്ടു.

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ വീടിനു സമീപത്താണ് അക്രമം നടന്നത്. ജില്ലാ സെക്രട്ടറിയുടെ നാട്ടില്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല എന്ന അജണ്ടയെ തുടര്‍ന്ന് സിപിഎം ഗുണ്ടകള്‍ അടിക്കടി ഈ പ്രദേശത്ത് അക്രമം നടത്തിവരികയാണ്.

കഴിഞ്ഞ ആഴ്ച സേവാസമിതിയുടെ നേതൃത്വത്തില്‍ ആനാവൂരില്‍ നടന്ന പരിപാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്ന് നിരവധി സ്ത്രീകള്‍ പങ്കെടുത്തിരുന്നു. ഇതാണ് ജില്ലാ സെക്രട്ടറിയെ ചൊടിപ്പിച്ചത്. അക്രമങ്ങള്‍ക്ക് പിന്നില്‍ ആനാവൂര്‍ നാഗപ്പന്റെ ഗൂഢാലോചയുണ്ടെന്ന് ബിജെപി ആരോപിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.