യുവമോര്‍ച്ച മാര്‍ച്ചിന്  നേരെ ജലപീരങ്കി

Sunday 21 May 2017 7:33 pm IST

മൂന്നാറില്‍ യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു

 

മൂന്നാര്‍: സിപിഎമ്മിന്റെ കയ്യേറ്റ പ്രദേശമായ മൂന്നാറിലെ ഇക്കനഗറിലേക്ക് യുവമോര്‍ച്ച ഇടുക്കി ജില്ലാ ഘടകം സംഘടിപ്പിച്ച മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്ക് നേരെ പ്രകോപനമില്ലാതെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പ്രകാശ് ബാബു, സംസ്ഥാന ജനറല്‍സെക്രട്ടറി ആര്‍.എസ് രാജീവ് എന്നിവര്‍ക്ക് കഴുത്തിന് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയാണ് മറയൂര്‍ റോഡില്‍ നിന്ന് ഇക്കാനഗറിലേക്ക് പ്രകടനം സംഘടിപ്പിച്ചത്.

ഇക്കാനഗറിന് തൊട്ടുത്ത് വച്ച് പ്രകടനം പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ മാര്‍ച്ച് ഉദ്ഘാടം ചെയ്തു. മൂന്നാറില്‍ കയ്യേറ്റത്തിന് നേതൃത്വം കൊടുക്കുന്നത് എം എം മണി, എസ്. രാജേന്ദ്രന്‍, എ.കെ മണി എന്നീ ത്രിമൂര്‍ത്തികളാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.എസ് രാജീവ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബസിദ് കുമാര്‍, അഡ്വ. പ്രശാന്ത്, സംസ്ഥാന സമിതിയംഗം കെ.കെ രാജു, ജില്ലാ പ്രസിഡന്റ് കൃഷ്ണകുമാര്‍, വിജയകുമാര്‍, നേതാക്കളായ അഡ്വ.രഞ്ചിത്ത് ചന്ദ്രന്‍, ജിന്‍സ് ജോണ്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി, സോജന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.