ആശുപത്രിയിലെ കിടക്കവിരികള്‍ ദൈവങ്ങളുടെ നിറത്തില്‍

Thursday 27 April 2017 4:39 pm IST

ന്യൂദല്‍ഹി: വൃത്തിയുള്ള കിടക്കവിരികള്‍ ആശുപത്രികളിലെ അപൂര്‍വ കാഴ്ചയാണ്. പ്രത്യേകിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ. എന്നാല്‍, ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലാ ആശുപത്രിയിലെത്തുന്നവര്‍ ഒന്ന് അന്ധാളിക്കും. എവിടെയും വൃത്തിയും വെടിപ്പുമുള്ള കിടക്കവിരികള്‍. മീററ്റിലെ പി.എല്‍. ശര്‍മ ജില്ലാ ആശുപത്രിയിലാണ് ഈ കാഴ്ച. ആഴ്ചയില്‍ ഏഴു ദിവസവും ഓരോ നിറത്തിലുള്ള കിടക്കവിരികള്‍ ഉപയോഗിക്കും. സ്വച്ഛ് ഭാരത് അഭിയാനു കീഴില്‍ ഇന്ദ്രധനുഷ് എന്ന പദ്ധതി രൂപീകരിച്ചാണിത്. ഹിന്ദു ദൈവങ്ങളുമായി ബന്ധപ്പെട്ട നിറങ്ങളാണ് ഓരോ ദിവസവും. 4,900 കിടക്കകള്‍ക്ക് വിരിക്കായി പന്ത്രണ്ടു ലക്ഷം രൂപയാണ് ചെലവഴിച്ചുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ. ബന്‍സാല്‍ പറഞ്ഞു. സ്വച്ഛ് ഭാരത് പദ്ധതി പ്രകാരം സപ്തവര്‍ണങ്ങള്‍ (വയലറ്റ്, ഇന്‍ഡിഗൊ, നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ്) ഉപയോഗിക്കാനാണ് നിര്‍ദേശം. എന്നാല്‍, ഇവിടെ അതു മാറ്റി. തിങ്കളാഴ്ച ശിവനുമായി ബന്ധപ്പെടുത്തി വെള്ള നിറമുള്ള വിരികള്‍ ഉപയോഗിക്കുന്നു. മറ്റ് ദിവസങ്ങളില്‍ ഓറഞ്ച് (ചൊവ്വ-ഹനുമാന്‍), മഞ്ഞ (ബുധന്‍-സായിബാബ), നീല (ശനി-ശനിദേവന്‍) നിറത്തിലുള്ളതും ഉപയോഗിക്കും. ഞായറാഴ്ച പര്‍പ്പിള്‍, വെള്ളിയാഴ്ച പിങ്ക് നിറത്തിലുള്ളതാണ്. ഇതിന് മത ബന്ധമൊന്നുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.