എസ്എസ്എല്‍സി ഫലം മേയ് അഞ്ചിന്

Thursday 27 April 2017 5:08 pm IST

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം മേയ് അഞ്ചിന് പ്രസിദ്ധീകരിക്കും. വ്യാഴാഴ്ചയോടെ എസ്.എസ്.എല്‍.സി പരീക്ഷാ മൂല്യനിര്‍ണയം അവസാനിക്കും. അതേ സമയം മെയ് 10ന് പ്രസിദ്ധീകരിക്കാനിരുന്ന ഹയര്‍ സെക്കന്ററി ഫലം 15 ലേക്ക് നീളുമെന്നാണ് സൂചന. ഫലം പിഴവ് വരുത്താതെ പ്രസിദ്ധീകരിക്കണമെന്ന കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണു പ്രഖ്യാപനം 12ലേക്ക് മാറ്റുന്നത്. 12നകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഫലപ്രഖ്യാപനം 15ലേക്കു മാറ്റും. വിദ്യാഭ്യാസമന്ത്രിയുടെ സൗകര്യംകൂടി പരിഗണിച്ച് മാത്രമേ ഫലപ്രഖ്യാപന തീയതി തീരുമാനിക്കുകയുള്ളു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.