അമ്പലപ്പുഴ: ഭാഗവത മഹാസത്രത്തിന്റെ ഭക്ഷണപ്പുര തയ്യാറായി. മരട് സ്വദേശി സുബ്ബരാജിന്റെ നേതൃത്വത്തില്‍ അറുപതോളം പേരാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഇതിനായി 20,000ത്തോളം പേര്‍ക്ക് ചോറുണ്ടാക്കുന്ന ഭീമന് ചെമ്പും മറ്റു പാത്രങ്ങളും കലവറയിലെത്തിച്ചു. ഒരു വര്‍ഷം മുമ്പാണ് ഈ ഭീമന് വാര്‍പ്പ് പ്രത്യേകമായി നിര്‍മ്മിച്ചത്. സുബ്ബരാജിന്റെ നേതൃത്വത്തില്‍ ഇത് അഞ്ചാമത്തെ സത്രത്തിനാണ് ഭക്ഷണമൊരുക്കുന്നത്. രാവിലെ കാപ്പി, ഉച്ചയ്ക്ക് ഊണ്, വൈകിട്ട് കാപ്പി, രാത്രി ഊണ് എന്നിവയാണ് ഭക്ഷണം. എല്ലാദിവസം ഉച്ചയ്ക്ക് പായസം ഉള്‍പ്പെടെയാണ് ഭക്ഷണം ഒരുക്കുന്നത്. അവസാന രണ്ടുദിവസം പാല്‍പ്പായസവും നല്‍കും. ഇന്നലെ രാവിലെ സത്രവേദിക്കരികിലെ പാചകപ്പുരയില്‍ നടന്ന ചടങ്ങില്‍ ജില്ലാ ജഡ്ജി കെ.എന്‍. ബാലചന്ദ്രന് ഭദ്രദീപ പ്രകാശനം നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: