ചേര്‍ത്തല: കേരള പത്മശാലീയ സംഘത്തിന്റെ 37ാം ജില്ലാ സമ്മേളനം 29, 30 തീയതികളില്‍ ചേര്‍ത്തലയില്‍ നടക്കും. 29ന് രാവിലെ ഒന്‍പതിന് എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ യുവജന, വനിതാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. മല്ലിക ഉദ്ഘാടനം ചെയ്യും. ഉഷാ രാജേന്ദ്രന് അദ്ധ്യക്ഷയാകും.
യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് ടി. രതീഷ് ഇരട്ടി, ജനറല്‍സെക്രട്ടറി എസ്. കണ്ണന്, വനിതാ വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ. അംബുജം എന്നിവര്‍ മുഖ്യാതിഥികളാകും. സംസ്ഥാന വൈസ്പ്രസിഡന്റ് കെ.വിജയന് മുഖ്യപ്രഭാഷണം നടത്തും.
വൈകിട്ട് 3.30ന് ദേവീക്ഷേത്ര മൈതാനിയില്‍ നിന്നും പ്രകടനം ആരംഭിക്കും. ആറിന് പൊതു സമ്മേളനം മന്ത്രി പി. തിലോത്തമന് ഉദ്ഘാടനം ചെയ്യും. ആര്. മോഹനന്‍പിള്ള അദ്ധ്യക്ഷനാകും.
30നു രാവിലെ പത്തിന് പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി വി. വി. കരുണാകരന് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി. വിനോദ്കുമാര്‍ അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: