തപസ്യ സാഹിത്യ ശില്പശാലയ്ക്ക് ഇന്ന് തുടക്കമാകും

Thursday 27 April 2017 8:12 pm IST

തൃശൂര്‍: തപസ്യ കലാസാഹിത്യവേദി സംസ്ഥാന സാഹിത്യശില്‍പ്പശാലയ്ക്ക് തൃശൂര്‍ അയ്യന്തോളില്‍ ഇന്ന് തുടക്കമാകും. തപസ്യ സംസ്ഥാന അദ്ധ്യക്ഷന്‍ കവി എസ്. രമേശന്‍ നായര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രശസ്ത നിരൂപകന്‍ ആഷാമേനോനാണ് ക്യാമ്പ് ഡയറക്ടര്‍. മാടമ്പ് കുഞ്ഞുകുട്ടന്‍, എം. കെ ഹരികുമാര്‍, കല്ലറ അജയന്‍, ചന്ദ്രശേഖരന്‍ ഏങ്ങണ്ടിയൂര്‍, ടി. ആര്‍. സോമശേഖരന്‍, കെ. ആര്‍. ഇന്ദിര, ശ്രീജിത്ത് മൂത്തേടത്ത് തുടങ്ങിയവര്‍ ക്ലാസുകളെടുക്കും. രണ്ടാം ദിനത്തില്‍ കേസരി വാരിക മുഖ്യ പത്രാധിപര്‍ ഡോ. എന്‍. ആര്‍. മധു, ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം, മയില്‍പ്പീലി ബാലമാസിക എഡിറ്റര്‍ ബാലകൃഷ്ണന്‍, അമരവാണി മാസിക എഡിറ്റര്‍ ഗംഗാധരന്‍ നരിപ്പറ്റ തുടങ്ങിയവര്‍ പങ്കെടുക്കുന്ന പത്രാധിപര്‍ക്കൊപ്പം എന്ന പരിപാടിയും നടക്കും. രണ്ടാം ദിനത്തില്‍ രാവിലെ 9 മണിക്ക് കലാമണ്ഡലത്തിലെ വള്ളത്തോള്‍ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന, നിളാദര്‍ശനം എന്നിവ നടക്കും. തപസ്യ സംസ്ഥാന സംഘടനാസെക്രട്ടറി പി. ഉണ്ണികൃഷ്ണന്‍ സമാപന സന്ദേശം നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.