തൊടുപുഴ: തൊടുപുഴ പോലീസ് സ്റ്റേഷന് പരിധിയില്‍ നിരവധി മോഷണം നടത്തിയ പ്രതി പോലീസിന്റെ വലയിലായി. രാമമംഗലം സ്വദേശി അനിലാണ് വലയിലായത്. മങ്ങാട്ടുകവലയിലെ തീപ്പെട്ടി കമ്പനിയില്‍ നിന്നും 16000 രൂപ മോഷ്ടിച്ച കേസിലാണ് ഇയാളെ പോലീസ് അന്വേഷിച്ച് വന്നത്. ഇതിനിടെ ഗുരുവായൂരില്‍ മോഷണക്കേസില്‍ ഇയാള്‍ പിടിയിലായി. ഗുരുവായൂര്‍ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് തൊടുപുഴയിലെ മോഷണം അറിവായത്. തെനംകുന്ന് പള്ളി, മുല്ലയ്ക്കല് ക്ഷേത്രം എന്നിവിടങ്ങിളില്‍ മോഷണം നടത്തിയതും ഇയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഗുരുവായൂര്‍ പോലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന പ്രതിയെ ഉടന്‍ തൊടുപുഴ പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: