ബിഎംഎസ് പ്രവര്‍ത്തകനായ ബസ് ഡ്രൈവറെ മര്‍ദ്ദിച്ചു

Thursday 27 April 2017 8:53 pm IST

തൊടുപുഴ: ബിഎംഎസ് യൂണിയനില്‍പ്പെട്ട ബസ് ഡ്രൈവറെ അകാരണമായി മര്‍ദ്ദിച്ചു.ബസും തല്ലിത്തകര്‍ത്തു. തൊടുപുഴ- വണ്ണപ്പുറം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബിബിന്‍സ് ബസിലെ ഡ്രൈവര്‍ ശ്രീജിത്തിനാണ് മര്‍ദ്ദനമേറ്റത്. തൊടുപുഴ-പൂമാല റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എംപീസ് ബസിലെ ജീവനക്കാരാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയത്. ഇന്നലെ വൈകിട്ട് നാലരയോടെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്ത് വച്ച് ശ്രീജിത്ത് ഓടിച്ചിരുന്ന ബസിന് നേരെ എംപീസ് ബസ് ഇടിപ്പിക്കാന്‍ ശ്രമമുണ്ടായി. പിന്നീട് സ്റ്റാന്റിലെത്തിയപ്പോള്‍ ശ്രീജിത്തിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ബസിന്റെ ചില്ലും അക്രമികള്‍ തകര്‍ത്തു. ശ്രീജിത്തിനെ തൊടുപുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമത്തില്‍ ബിഎംഎസ് മേഖല സെക്രട്ടറി ജി.ജി ഹരികുമാര്‍ പ്രതിഷേധിച്ചു. പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.