ദേശീയപാതയില്‍ അപകട പരമ്പര

Thursday 27 April 2017 9:09 pm IST

പുതുക്കാട്/ചാലക്കുടി: ദേശീയപാതയില്‍ മുരിങ്ങൂരിലും നന്തിക്കരയിലും അപകടപരമ്പര. നന്തിക്കര ദേശീയപാതയില്‍ ടാറിംഗ് വാഹനത്തില്‍ ചരക്ക് ലോറി ഇടിച്ചു കയറി. മുരിങ്ങൂരില്‍ ഉണ്ടായ വ്യത്യസ്ത രണ്ട് ടാങ്കര്‍ ലോറിയപടകടങ്ങളില്‍ ഒഴിവായത് വലിയ ദുരന്തം. ബുധനാഴ്ച രാത്രിയിലായിരുന്നു നന്തിക്കരയിലെ അപകടം. ചാലക്കുടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ചരക്ക് ലോറി ദേശീയപാതയുടെ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന ടാറിംഗ് വാഹനത്തിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മുരിങ്ങൂരില്‍ ആദ്യത്തെ അപകടം പുലര്‍ച്ചെ നാലു മണിക്കായിരുന്നു. രണ്ടാമത്തെ അപകടം ഒരു മണിക്കുര്‍ കഴിഞ്ഞും. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം മണിക്കൂറുകളോളം ഭാഗീകമായി തടസപ്പെട്ടു. നിയന്ത്രണം പോയ ലോറി റോഡരികിലെ കലുങ്കിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ ഡീസല്‍ ടാങ്ക് പൊട്ടുകയും പാംഓയില്‍ ടാങ്ക് ചോരുകയും ചെയ്തു. തീപിടുത്തം ഉണ്ടാവാതിരുന്നത് വലിയൊരു അപകമാണ് ഒഴിവാക്കിയത്. അപകടം നടന്നതിന് സമീപത്തായി മാരുതി കാറുകളുടെ ഷോറും ആയിരുന്നു. ഇരുമ്പനത്തേക്ക് ഗ്യാസ് കയറ്റുവാന്‍ പോയിരുന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മേല്‍പ്പാലത്തിന് സമീപത്തെ സര്‍വ്വീസ് റോഡിലെ കടയിലേക്ക് ഇടിച്ചു കയറിയായിരുന്നു രണ്ടാമത്തെ അപകടം. പുലര്‍ച്ചെ അഞ്ച് മണിയോടെ ചായക്കട തുറക്കാന്‍ തുടങ്ങുന്നതിനിടെ വരാന്തയിലേക്ക് ലോറി വരുന്നത് കണ്ട കടയുടമ ജോഷി ഓടി രക്ഷപ്പെട്ടു. സമീപത്തിരുന്ന പുതിയ സ്‌ക്കൂട്ടര്‍ ഇടിച്ചു തെറിപ്പിച്ചാണ് ലോറി നിന്നത്. സ്‌കൂട്ടര്‍ ഇരുന്നതിന് സമീപത്തായി വരാന്തയില്‍ ഉറങ്ങുന്ന ക്ലീനിങ്ങ് തൊഴിലാളികള്‍ ശബ്ദം കേട്ട് ഓടിമാറുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.