അമ്മ ഇന്ന് തൃശൂരില്‍

Thursday 27 April 2017 9:17 pm IST

തൃശൂര്‍: മാതാ അമൃതാന്ദമയി ഇന്ന് തൃശൂരില്‍. അയ്യന്തോളിലെ പഞ്ചിക്കല്‍ ബ്രഹ്മസ്ഥാന ക്ഷേത്രത്തിന്റെ 12-ാം വാര്‍ഷിക മഹോത്സവത്തിന് മുഖ്യകാര്‍മികത്വം വഹിക്കുന്നതിനാണ് അമ്മ എത്തുന്നത്. വൈകീട്ട് തൃശൂരിലെത്തുന്ന അമ്മയെ ഭക്തജനങ്ങള്‍ പൂര്‍ണകുംഭംനല്‍കി സ്വീകരിക്കും. 29,30 തീയതികളില്‍ രാവിലെ 11 മണിക്ക് അമ്മ വേദിയിലെത്തും. പ്രമുഖ വ്യക്തികള്‍ ഹാരാര്‍പ്പണം ചെയ്യും. തുടര്‍ന്ന് അനുഗ്രഹപ്രഭാഷണം, ഭക്തിഗാനസുധ, ധ്യാനപരിശീലനം എന്നിവ ഉണ്ടാകും. പങ്കെടുക്കുന്ന വര്‍ക്ക് അമ്മ നേരില്‍ ദര്‍ശനം നല്‍കും. ദിവസവും രാവിലെ 6 മണി മുതല്‍ ലളിതസഹസ്രനാമാര്‍ച്ചന ആരംഭിക്കും. 29ന് രാവിലെ 7 മണിക്ക് രാഹുദോഷനിവാരണപൂജയും 30ന് രാവിലെ 7 മണിക്ക് ശനിദോഷനിവാരണപൂജയും ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.