ഗുരുവായൂര്‍: കാഞ്ചികാമകോടി മഠാധിപതി ജയേന്ദ്രസരസ്വതി സ്വാമികള്‍ ഇന്നലെ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തി.
വൈകീട്ട് നാലരയോടെ ക്ഷേത്രത്തിലെത്തിയ സ്വാമികളെ ദേവസ്വം അഡ്മിനിസ്റ്റ്രേറ്റര്‍ സി.സി. ശശിധരന്, ക്ഷേത്രം ഡെപ്യുട്ടി അഡ്മിനിസ്റ്റ്രേറ്റര്‍ എം. നാരായണന്, ക്ഷേത്രം മാനേജര്‍മാരായ ആര്. പരമേശ്വരന്, സി. ശങ്കര്‍ സ്വീകരിച്ചു. മേല്‍ശാന്തിയില്‍നിന്നും പ്രസാദം സ്വീകരിച്ച് ഉപദേവതകളേയും വണങ്ങി മമ്മിയൂര്‍ ക്ഷേത്ര ദര്‍ശനവും നടത്തി.
ഇന്ന് വീണ്ടും ദര്‍ശനത്തിനെത്തുന്ന സ്വാമിയാര് ക്ഷേത്രദര്‍ശനത്തിന് ശേഷം തുലാഭരവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: