ആലപ്പുഴ: മെയ് മൂന്നിന് നടത്തുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചിന്റെ ഭാഗമായി ബിഎംഎസ് നേതൃത്വത്തിലുള്ള സംയുക്ത മോട്ടോര്‍ യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രക്ഷോഭപരിപാടികളുടെ പ്രചരണാര്‍ത്ഥം ജില്ലയിലെ വാഹന പ്രചാരണ ജാഥ തുടങ്ങി. തുറവൂരില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എം.പി. ഭാര്ഗ്ഗവന് ജാഥാ ക്യാപ്റ്റന്‍ അനിയന് സ്വാമിചിറയ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്, വൈസ് പ്രസിഡന്റ് പി.ബി. പുരുഷോത്തമന്, ജില്ലാ ജോ. സെക്രട്ടറി സി. ഗോപകുമാര്‍, ജില്ലാ ഖജാന്‍ജി ബിനീഷ് ബോയ്, ജാഥാ മാനേജര്‍ അഭിലാഷ് ബേര്‍ലി, കോ- ഓര്‍ഡിനേറ്റര്‍ സി. ഷാജി, അശോകന് തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ പര്യടനം നടത്തി ഇന്ന് ചെങ്ങന്നൂരില്‍ സമാപിക്കും. സമാപന യോഗം ബിഎംഎസ് ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: