മുംബൈ ഭീകരാക്രമണം: പാക്കിസ്ഥാനെ കുറ്റപ്പെടുത്തി ഇന്ത്യ

Thursday 27 April 2017 9:36 pm IST

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളായവര്‍ എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറവും സ്വതന്ത്രവിഹാരം ചെയ്യുന്നതില്‍ പാക്കിസ്ഥാനെ കുറ്റപ്പെടുത്തി ഇന്ത്യ. 166പേരെ കൊലപ്പെടുത്തിയ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടതിന് പാക്കിസ്ഥാന് ഉത്തരവാദിത്വമുണ്ടെന്ന് വിദേശകാര്യ വക്താവ് ഗോപാല്‍ ഭാംഗ്ലെ ഓര്‍മ്മിപ്പിച്ചു. മുംബൈ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ ഇന്ത്യ കൈമാറിയ തെളിവുകള്‍ അപര്യാപ്തമാണെന്ന പാക് നിലപാടിനോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ വക്താവ്. കൂടുതല്‍ ശക്തമായ തെളിവുകള്‍ നല്‍കാതെ വിചാരണ പറ്റില്ലെന്നാണ് പാക് നിലപാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.