ചാവക്കാട്: പത്ത് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി ചാവക്കാട്ട് പിടിയില്‍. ഒഡീഷയിലെ ഗജപതി ഉദയഗിരി ചെല്ലകട സ്വദേശി മഹേന്ദ്ര ജിന്ജാനി(46)നെയാണ് സിഐ കെ.ജി.സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ജില്ലയില്‍ അടുത്ത കാലത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
രണ്ട് കിലോ വീതമുള്ള 5 പാക്കറ്റുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ട്രെയിന്‍ മാര്‍ഗം കുറ്റിപ്പുറത്തെത്തിയ ശേഷം ബസില്‍ ചാവക്കാട്ടെത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: